Condolences
Dr. George Cherian

Prof. M. S. Valiyathan

Will miss him ever so dearly…
May his soul Rest In Eternal Peace…
കുട്ടികളിലെ റൂമാറ്റിക്ക് ഹൃദ്രോഗ നിർണ്ണയ സംസ്ഥാന പദ്ധതി മന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്തു.
പത്തനംതിട്ട: കുട്ടികളിലെ റുമാറ്റിക് ഹൃദ്രോഗ നിർണ്ണായ ക്യാമ്പിന്റെ സംസ്ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് പുല്ലാട് ശ്രീ വിവേകാന്ദ ഹൈസ്കൂളിൽ വച്ചു നിർവഹിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളേജ് സോഷ്യൽ ആൻഡ് പ്രൈവന്റീവ് മെഡിസിൻ വിഭാഗവും, പുല്ലാട് കാരുണ്യ ഹെൽത്ത് ഫൌണ്ടേഷനും, റുമാറ്റിക് ഹാർട്ട് ക്ലബ്ബ് കേരള യും സംയുക്ത മായിട്ടാണ് ക്യാമ്പ് നടത്തി യത്. റുമാറ്റിക് ഹാർട്ട് ക്ലബ്ബ് സംസ്ഥാന കോർഡിനേറ്റർ ഡോ ഫെലിക്സ് ജോൺസ് പ്രൊജക്റ്റ് അവലോകനം നടത്തി. പുഷ്പഗിരി മെഡിക്കൽ കോളേജ് ഡയറക്ടർ റവ : ഫാദർ. ജോർജ് വലിയ പറമ്പിൽ, ഡോ. എസ്. അബ്ദുൽ ഖാദർ,ശ്രീ ജിമ്മി മാത്യു,ശ്രീ. പി സി. സുരേഷ് കുമാർ, ശ്രീ. ഫിലിപ്പോസ് തോമസ്, അഡ്വ. എൻ. രാജീവ് ഗോപാൽ,ശ്രീ. ലാൽജി കുമാർ,ശ്രീ. സി എസ്. മനോജ്,ശ്രീ ജിജു സാമൂവൽ ശ്രീ. അജിത് കുമാർ,ഡോ. റോസിൽ ജോർജ് വർഗീസ് തുടങ്ങിയർ സംബന്ധിച്ചു.തുടർന്ന് ഡോ കിരൺ രാച ന്ദ്ര ന്റെ നേതൃത്വത്തി ൽ സെമിനാറും ക്യാമ്പും നടത്തി.റുമാറ്റ്ക്കു ഹൃദ്രോഗ ബോധവൽക്കരണത്തിനു ള്ള ആരോഗ്യ പഠന ബോർ ഡും മന്ത്രി റിലീസ് ചെയ്തു.



National Rheumatic Heart Day 20th June
ഭാരതം ജൂൺ ഇരുപത് ദേശീയ റുമാറ്റിക് ഹൃദയദിനം ആയി ആചരിക്കുക യാണ്. ഭാരതത്തിന്റെ ഹൃദയരോഗ ചികിത്സയുടെ മാതാവായി അംഗീകാരിച്ചിട്ടുള്ള ഡോ. എസ്. പത്മാവതിയുടെ ജന്മ ദിനം ആണ് അന്ന്. റുമാറ്റിക് ഫീവർ കുറച്ചുകൊണ്ടു വരാനും റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിനുമുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഡോ.പത്മാവതിയായിരുന്നു. ഭാരതത്തിലെ ആദ്യ വനിതാ ഹൃദ്രോഗ ചികിത്സകയായ ഡോ. പത്മാ വതി 1917 ജൂൺ 20 ന് ബർമ്മയിലെ മ്യാൻമാറിൽ ജനിക്കുകയും എം ബി ബി എസ്സ് റൻഗൂണിൽ നിന്ന് നേടുകയും ചെയ്തു. തുടർന്ന് അവർ ഹാർവാർഡിലും ജോൺഹോപ്‌കിൻസു യൂണിവേഴ്സിറ്റി യിലും പഠിച്ചു എങ്കിലും തന്റെ പ്രവർത്തനമേഖല ആയി തിരഞ്ഞെടുത്തത് പിതാവിന്റെ നാടായ ഭാരതം ആയിരുന്നു. രാഷ്ട്രം പത്മവിഭൂ ക്ഷൺ നൽകി ആദരിച്ച ഡോ. പത്മാവതി ആയിരുന്നു ഭാരതത്തിൽ ഹൃദ്രോഗ ചികിത്സക്കുള്ള ആദ്യ ക്ലിനിക് ഡൽഹിയിൽ ലേഡി ഹാർഡിങ് ആശുപത്രിയിൽ ആരംഭിച്ചത്. തുടർന്ന് ആ മഹതിയാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സിയ്ൻസിൽ കാർഡിയോളജി വിഭാഗത്തിന് നേതൃത്വം കൊടുക്കുകയും 1981 ൽ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയും നാഷണൽ ഹാർട്ട് ഫൌണ്ടേഷന്റെ പ്രഥമ പ്രസിഡന്റ് ആവുകയും ചെയ്തത്.. നമ്മുടെ ഹൃദ്രോഗ വിദഗ്ധരുടെ ആദ്യ തലമുറയിലെ എല്ലാവരെ യും പഠിപ്പിച്ചു വാർത്തെടുത്ത അവരുടെ പ്രധാന ലക്ഷ്യം ഭാരതത്തിലെ റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണമായിരുന്നു. അതിനുവേണ്ടിയുള്ള ലോകാരോഗ്യ സംഘടനയുടെയും വേൾഡ് ഹാർട്ട് ഫെഡറേഷന്റെയും ശ്രമങ്ങൾക്കു നേതൃത്വം നൽകി അവർ മുന്നിട്ടിറങ്ങിയതും ആ മേഖലയിൽ അവർ നടത്തിയ പഠനങ്ങ ളും പരിഗണിച്ചു കൊണ്ടാണ് അവരുടെ ജന്മദിനം “ദേശീയ റുമാറ്റിക് ഹൃദ്രോഗദിനമായി ആചരിക്കാൻ തീരുമാനം എടുത്തത്. നൂറ്റിമൂന്നാമത്തെ വയസ്സിൽ കോവിഡനെ തുടർന്നാണ് 2020 ഓഗസ്റ്റ് 29ന് ആ മഹതി രാഷ്ട്രത്തോട് വിടപറഞ്ഞത്. കേരളം ഡോ. പത്മാവതി യുടെ സ്വപ്നമായ റുമാറ്റിക് ഫീവർ നിയന്ത്രണത്തിന്റെ അരികിൽ എത്തിനിൽക്കുന്ന ഈ കാലയളവിൽ അവരുടെ ജന്മദിനമായ ജൂൺ 20 ന് റുമാറ്റിക് ഹൃദ്രോഗത്തിനെതിരെയുള്ള ബോധ വൽക്കരണത്തിനു വേണ്ടി ഡോക്ടർ മാരുടെ വിവിധ കൂട്ടായ്മയായ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയും ഐ എം എ യും ഇന്ത്യൻ അക്കാദമി ഓഫ് പിഡിയാട്രിക്സും റുമാറ്റിക് ഹാർട്ട് ക്ലബ്ബും നടത്തുന്ന ശ്രമങ്ങൾക്കു കേരളത്തിലെ പൊതു സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടാവാണമെന്ന് അഭ്യർത്ഥിക്കുന്നു.

Prevention and Control of Rheumatic Fever in India – A Blue Print for Introduction of a Pragmatic Program with Limited Resources
മൊബൈലിൽ വായിക്കുവാനായി open ക്ലിക് ചെയ്യുക. താഴെയുള്ള ഡൌൺലോഡ് ബട്ടൺ ഉപയോഗിച്ച് ഡൗൺലോഡും ചെയ്യാവുന്നതാണ്.
