പത്തനംതിട്ട: കുട്ടികളിലെ റുമാറ്റിക് ഹൃദ്രോഗ നിർണ്ണായ ക്യാമ്പിന്റെ സംസ്ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് പുല്ലാട് ശ്രീ വിവേകാന്ദ ഹൈസ്കൂളിൽ വച്ചു നിർവഹിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളേജ് സോഷ്യൽ ആൻഡ് പ്രൈവന്റീവ് മെഡിസിൻ വിഭാഗവും, പുല്ലാട് കാരുണ്യ ഹെൽത്ത് ഫൌണ്ടേഷനും, റുമാറ്റിക് ഹാർട്ട് ക്ലബ്ബ് കേരള യും സംയുക്ത മായിട്ടാണ് ക്യാമ്പ് നടത്തി യത്. റുമാറ്റിക് ഹാർട്ട് ക്ലബ്ബ് സംസ്ഥാന കോർഡിനേറ്റർ ഡോ ഫെലിക്സ് ജോൺസ് പ്രൊജക്റ്റ് അവലോകനം നടത്തി. പുഷ്പഗിരി മെഡിക്കൽ കോളേജ് ഡയറക്ടർ റവ : ഫാദർ. ജോർജ് വലിയ പറമ്പിൽ, ഡോ. എസ്. അബ്ദുൽ ഖാദർ,ശ്രീ ജിമ്മി മാത്യു,ശ്രീ. പി സി. സുരേഷ് കുമാർ, ശ്രീ. ഫിലിപ്പോസ് തോമസ്, അഡ്വ. എൻ. രാജീവ് ഗോപാൽ,ശ്രീ. ലാൽജി കുമാർ,ശ്രീ. സി എസ്. മനോജ്,ശ്രീ ജിജു സാമൂവൽ ശ്രീ. അജിത് കുമാർ,ഡോ. റോസിൽ ജോർജ് വർഗീസ് തുടങ്ങിയർ സംബന്ധിച്ചു.തുടർന്ന് ഡോ കിരൺ രാച ന്ദ്ര ന്റെ നേതൃത്വത്തി ൽ സെമിനാറും ക്യാമ്പും നടത്തി.റുമാറ്റ്ക്കു ഹൃദ്രോഗ ബോധവൽക്കരണത്തിനു ള്ള ആരോഗ്യ പഠന ബോർ ഡും മന്ത്രി റിലീസ് ചെയ്തു.


