ഭാരതം ജൂൺ ഇരുപത് ദേശീയ റുമാറ്റിക് ഹൃദയദിനം ആയി ആചരിക്കുക യാണ്. ഭാരതത്തിന്റെ ഹൃദയരോഗ ചികിത്സയുടെ മാതാവായി അംഗീകാരിച്ചിട്ടുള്ള ഡോ. എസ്. പത്മാവതിയുടെ ജന്മ ദിനം ആണ് അന്ന്. റുമാറ്റിക് ഫീവർ കുറച്ചുകൊണ്ടു വരാനും റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിനുമുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഡോ.പത്മാവതിയായിരുന്നു. ഭാരതത്തിലെ ആദ്യ വനിതാ ഹൃദ്രോഗ ചികിത്സകയായ ഡോ. പത്മാ വതി 1917 ജൂൺ 20 ന് ബർമ്മയിലെ മ്യാൻമാറിൽ ജനിക്കുകയും എം ബി ബി എസ്സ് റൻഗൂണിൽ നിന്ന് നേടുകയും ചെയ്തു. തുടർന്ന് അവർ ഹാർവാർഡിലും ജോൺഹോപ്‌കിൻസു യൂണിവേഴ്സിറ്റി യിലും പഠിച്ചു എങ്കിലും തന്റെ പ്രവർത്തനമേഖല ആയി തിരഞ്ഞെടുത്തത് പിതാവിന്റെ നാടായ ഭാരതം ആയിരുന്നു. രാഷ്ട്രം പത്മവിഭൂ ക്ഷൺ നൽകി ആദരിച്ച ഡോ. പത്മാവതി ആയിരുന്നു ഭാരതത്തിൽ ഹൃദ്രോഗ ചികിത്സക്കുള്ള ആദ്യ ക്ലിനിക് ഡൽഹിയിൽ ലേഡി ഹാർഡിങ്‌ ആശുപത്രിയിൽ ആരംഭിച്ചത്. തുടർന്ന് ആ മഹതിയാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സിയ്ൻസിൽ കാർഡിയോളജി വിഭാഗത്തിന് നേതൃത്വം കൊടുക്കുകയും 1981 ൽ നാഷണൽ ഹാർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയും നാഷണൽ ഹാർട്ട് ഫൌണ്ടേഷന്റെ പ്രഥമ പ്രസിഡന്റ് ആവുകയും ചെയ്തത്.. നമ്മുടെ ഹൃദ്രോഗ വിദഗ്ധരുടെ ആദ്യ തലമുറയിലെ എല്ലാവരെ യും പഠിപ്പിച്ചു വാർത്തെടുത്ത അവരുടെ പ്രധാന ലക്ഷ്യം ഭാരതത്തിലെ റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണമായിരുന്നു. അതിനുവേണ്ടിയുള്ള ലോകാരോഗ്യ സംഘടനയുടെയും വേൾഡ് ഹാർട്ട് ഫെഡറേഷന്റെയും ശ്രമങ്ങൾക്കു നേതൃത്വം നൽകി അവർ മുന്നിട്ടിറങ്ങിയതും ആ മേഖലയിൽ അവർ നടത്തിയ പഠനങ്ങ ളും പരിഗണിച്ചു കൊണ്ടാണ് അവരുടെ ജന്മദിനം “ദേശീയ റുമാറ്റിക് ഹൃദ്രോഗദിനമായി ആചരിക്കാൻ തീരുമാനം എടുത്തത്. നൂറ്റിമൂന്നാമത്തെ വയസ്സിൽ കോവിഡനെ തുടർന്നാണ് 2020 ഓഗസ്റ്റ് 29ന് ആ മഹതി രാഷ്ട്രത്തോട് വിടപറഞ്ഞത്. കേരളം ഡോ. പത്മാവതി യുടെ സ്വപ്നമായ റുമാറ്റിക് ഫീവർ നിയന്ത്രണത്തിന്റെ അരികിൽ എത്തിനിൽക്കുന്ന ഈ കാലയളവിൽ അവരുടെ ജന്മദിനമായ ജൂൺ 20 ന് റുമാറ്റിക് ഹൃദ്രോഗത്തിനെതിരെയുള്ള ബോധ വൽക്കരണത്തിനു വേണ്ടി ഡോക്ടർ മാരുടെ വിവിധ കൂട്ടായ്മയായ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയും ഐ എം എ യും ഇന്ത്യൻ അക്കാദമി ഓഫ് പിഡിയാട്രിക്സും റുമാറ്റിക് ഹാർട്ട് ക്ലബ്ബും നടത്തുന്ന ശ്രമങ്ങൾക്കു കേരളത്തിലെ പൊതു സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടാവാണമെന്ന് അഭ്യർത്ഥിക്കുന്നു.